Image

എച്-1 ബി ഫീസ് തർക്കത്തിൽ ഉടൻ അന്തിമ തീർപ്പു വേണമെന്നു പരാതിക്കാർ (പിപിഎം)

Published on 28 October, 2026
എച്-1 ബി ഫീസ് തർക്കത്തിൽ ഉടൻ അന്തിമ തീർപ്പു വേണമെന്നു പരാതിക്കാർ (പിപിഎം)

എച്-1 ബി വിസയ്ക്കു ട്രംപ് ഭരണകൂടം ചുമത്തിയ $100,000 ഫീയ്‌ക്കെതിരെ കോടതിയെ സമീപിച്ച തൊഴിലുടമകളും തൊഴിലാളികളും കാലിഫോർണിയ ഫെഡറൽ കോടതിയിൽ വേഗത്തിലുള്ള അന്തിമ തീർപ്പിനു ആവശ്യം ഉയർത്തി. അതേ സമയം അപ്പീൽ കോടതി തീരുമാനം വരും വരെ ഈ കേസ് മരവിപ്പിക്കണമെന്നു ഭരണകൂടം ആവശ്യപ്പെട്ടു.

പ്രൈമറി ഇൻജൻക്ഷൻ വേണമെന്ന പരാതിക്കാരുടെ ആവശ്യം സെപ്റ്റംബർ 30നു ജഡ്ജ് ഹെയ്‌വുഡ് ഗിലിയം അനുവദിച്ചിരുന്നു. കേസ് തള്ളണമെന്ന ഭരണകൂടത്തിന്റെ ആവശ്യം അദ്ദേഹം തള്ളുകയും ചെയ്തു.

ഒക്ടോബർ 9നു ഭരണകൂടം അപ്പീൽ പോയി. അന്ന് തന്നെ സ്റ്റേയും കിട്ടി. അപ്പീലിൽ തീരുമാനം ഉണ്ടാവുന്നതു വരെ കാലിഫോർണിയ കോടതി കേസ് മരവിപ്പിക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.

H-1B $100,000 fee: Plaintiffs seek summary judgment, administration seeks pause

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക