Image

സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 46 പേർ മരിച്ചു

Published on 28 October, 2026
സ്പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച്  46 പേർ മരിച്ചു

മാഡ്രിഡ്; സ്‌പെയിനിലെ ടൊലെഡോ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 46 പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

അപകടത്തെ തുടര്‍ന്ന് മാഡ്രിഡ് – സിയോഡാഡ് റെയല്‍-ആന്റലേഷ്യ റൂട്ടുകളില്‍ എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയതായി സ്‌പെയിനിലെ ട്രെയിന്‍ സര്‍വീസ് ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് അതിവേഗ പാതയിലെ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. വലിയ അപകടമാണ് ഉണ്ടായതെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക