Image

ജയിൽ ചാടാൻ ശ്രമിച്ചാൽ വെടി വെക്കാം; തമിഴ്‌നാട് ജയിൽ ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കാൻ സർക്കാർ അനുമതി

Published on 28 October, 2026
ജയിൽ ചാടാൻ ശ്രമിച്ചാൽ വെടി വെക്കാം;  തമിഴ്‌നാട്  ജയിൽ ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കാൻ സർക്കാർ  അനുമതി

തേനി ആണ്ടിപ്പട്ടി തെക്കംപാട്ട ജില്ലാ ജയിലിൽനിന്ന് 17 തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കി തമിഴ്നാട് സർക്കാർ. തടവുകാർ രക്ഷപ്പെടുന്നത് തടയാൻ ആവശ്യമാണെങ്കിൽ തോക്ക് ഉപയോഗിക്കാൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയതായി പോലീസ് അറിയിച്ചു.

ജയിൽ ചാട്ടം ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങൾ തടയുന്നതിന്റെ ഭാഗമായി, സാഹചര്യത്തിനനുസരിച്ച് തോക്ക് ഉപയോഗിക്കാൻ ജയിൽ ഗാർഡുകൾക്ക് അനുമതി നൽകി ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് ഉത്തരവിറക്കി. തിങ്കളാഴ്ച രാത്രി തേനി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടതിനെ തുടർന്ന് തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

തേനി സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ 125 ജയിലുകളിലെയും വാച്ച് ടവറുകളിൽ നിരീക്ഷണത്തിനായി സായുധ കാവൽക്കാരെ വിന്യസിക്കുന്നത് ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക