Image

ഉടമയെ ഏല്‍പ്പിക്കാന്‍ സ്റ്റേഷനില്‍ സൂക്ഷിച്ച ഫോണ്‍ പോലീസുകാരന്‍ അടിച്ചുമാറ്റി വിറ്റു; CTTV-യില്‍ കുടുങ്ങി, കേസ്

Published on 28 October, 2026
 ഉടമയെ ഏല്‍പ്പിക്കാന്‍ സ്റ്റേഷനില്‍ സൂക്ഷിച്ച ഫോണ്‍ പോലീസുകാരന്‍ അടിച്ചുമാറ്റി വിറ്റു; CTTV-യില്‍ കുടുങ്ങി, കേസ്

 


ചെറുവത്തൂര്‍: ഉടമയെ കണ്ടെത്തി നല്‍കാന്‍ സ്റ്റേഷനിലെ പാറാവ് മേശയില്‍ സൂക്ഷിച്ച സ്മാര്‍ട്ട് ഫോണ്‍ പോലീസുകാരന്‍ മോഷ്ടിച്ചു വിറ്റു. സംഭവത്തില്‍ ചന്തേര പോലീസ് സ്റ്റേഷനിലെ  വൈ.ബൈജു(41)വിന്റെ പേരില്‍ കേസെടുത്തു. ചന്തേര എസ്.ഐ. വിഷ്ണു എസ്.നായരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍രാജിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

കളഞ്ഞുകിട്ടിയ സ്മാര്‍ട്ട് ഫോണ്‍ മറുനാടന്‍ തൊഴിലാളിയാണ് പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചത്. ഒക്ടോബര്‍ എട്ടിനാണ് സ്റ്റേഷനുസമീപം താമസിക്കുന്ന മറുനാടന്‍ തൊഴിലാളി കളഞ്ഞുകിട്ടിയ 10,000 രൂപ വിലവരുന്ന 'റെഡ്മി നോട്ട് 9 പ്രോ' മൊബൈല്‍ ഫോണ്‍ ജി.ഡി. ചാര്‍ജുണ്ടായിരുന്ന എ.എസ്.ഐ. ഹരീഷിന് കൈമാറിയത്. ഉടമയെ കണ്ടത്തി നല്‍കാനായി പാറാവ് ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം മേശവലിപ്പില്‍ സൂക്ഷിക്കുകയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക