Image

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പെരിങ്ങോട്ടുകുറിശ്ശി സ്വദേശി പിടിയിൽ

Published on 28 October, 2026
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പെരിങ്ങോട്ടുകുറിശ്ശി സ്വദേശി പിടിയിൽ

പാലക്കാട്: ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി റെയിൽവേ പോലീസിന്റെ പിടിയിലായി. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷനെയാണ് (42) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അതിക്രമം.

​യുവതി സഞ്ചരിച്ചിരുന്ന സ്ലീപ്പർ കോച്ചിൽ അതിക്രമിച്ചു കയറിയ പ്രതി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഇതേത്തുടർന്ന് സമയോചിതമായി ഇടപെട്ട പെൺകുട്ടി ഫോൺ വഴി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ പോലീസ് സംഘം കോച്ചിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

​എസ്.ഐ പ്രവീൺ കെ.ജെ, എസ്.ഐമാരായ പ്രമോദ്, സുബൈദ, സിവിൽ പോലീസ് ഓഫീസർമാരായ ഗോകുൽ, ശ്രീനാരായണൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ ചെന്താമരാക്ഷനെ റിമാൻഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക