Image

ഷിക്കാഗോ ആരാധനാലയങ്ങൾക്കു സുരക്ഷ വർധിപ്പിച്ചെന്നു പോലീസ്, പരിശോധന തുടരും (പിപിഎം)

Published on 28 October, 2026
ഷിക്കാഗോ ആരാധനാലയങ്ങൾക്കു സുരക്ഷ വർധിപ്പിച്ചെന്നു പോലീസ്, പരിശോധന തുടരും (പിപിഎം)

ഇല്ലിനോയ് അറോറയിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണ ശ്രമം ഉണ്ടായ ശേഷം നേപർവിൽ പോലീസ് സുരക്ഷ വർധിപ്പിച്ചെന്നു പോലീസ് ചീഫ് ജേസൺ ആറസ് അറിയിച്ചു. രണ്ടാഴ്ച്ച മുൻപാണ് നിറതോക്കുമായി ഹിന്ദു വിദ്വേഷ്യയായ വെള്ളക്കാരൻ ആക്രമണത്തിന് എത്തിയത്. തോക്കു പൊട്ടാതിരുന്നതിനാൽ ഒഴിവായത് കൂട്ടക്കൊലയാണ്.

വെസ്‌ലി യുണൈറ്റഡ് മെതോഡിസ്റ്റ് ചർച് സംഘടിപ്പിച്ച 'Dialogue on Hate Crimes' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു മതവിശ്വാസങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.

ആരാധനാലയങ്ങളിൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നു അദ്ദേഹം അറിയിച്ചു.

എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടാമെന്നു അദ്ദേഹം പറഞ്ഞു.

അറോറ ശ്രീ വെങ്കിടേശ്വര സ്വാമി ബാലാജി ക്ഷേത്രത്തിൽ ആയിരുന്നു നവരാത്രി ആരാധനയ്ക്കു ഏറെ ആളുകൾ എത്തിയ ഒക്ടോബർ 11നു അലക്സാണ്ടർ പാപോറാകിസ് (19)  ആക്രമണ ശ്രമം നടന്നത്. അക്രമിയുടെ മാനിഫെസ്റ്റോയിൽ യഹൂദർക്കും ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിനും ഇന്ത്യക്കാർക്കും മറ്റും എതിരെയുള്ള വിദ്വേഷം നിറഞ്ഞിരുന്നുവെന്നു യുണൈറ്റഡ് ഫോർ പീസ് ബോർഡ് അംഗമായ ശാലിനി ഗുപ്ത ചൂണ്ടിക്കാട്ടി.

Chicago security up at places of worship after foiled Hindu temple attack

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക