
കണ്ണൂര്‍: കണ്ണൂരില്‍ മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളജിലെ ഡോക്ടര്‍മാരില്‍ നിന്ന് എസ്‌ഐടി മൊഴിയെടുത്തു. ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ രേഖകളും അന്വേഷണസംഘം ശേഖരിച്ചു.
വീണാ ജോര്‍ജിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും പുറത്ത് കാണത്തക്ക പരിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് സൂചന.
അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാന്‍ അഭിലാഷിനെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തുകൊണ്ട് എസ്‌ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും.