Image

പി.എസ്.സി. ക്രമക്കേട്: മൂന്ന് അംഗങ്ങളെ ചോദ്യം ചെയ്തു; ചെയർമാനോട് ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച്

Published on 26 October, 2026
പി.എസ്.സി. ക്രമക്കേട്: മൂന്ന് അംഗങ്ങളെ ചോദ്യം ചെയ്തു; ചെയർമാനോട് ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ മൂന്ന് പി.എസ്.സി. അംഗങ്ങൾ ഇന്ന് (ഒക്ടോബർ 26) അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. എസ്. ശ്രീകുമാർ, സെയ്ഫ്, സ്റ്റാനി തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. 

എസ്ഐടി തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. നാളെയും (ഒക്ടോബർ 27) രണ്ട് പി.എസ്.സി. അംഗങ്ങളോട് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, പി.എസ്.സി. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനോട് ബുധനാഴ്ച (ഒക്ടോബർ 28) ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചു. മുൻപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് പി.എസ്.സി. അറിയിക്കുകയും ചോദ്യം ചെയ്യലിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ പി.എസ്.സിയുടെ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക