Image

ചേരാനെല്ലൂര്‍ അപകടം: 17കാരന്‍ രാത്രി ബെന്‍സുമായി ഇറങ്ങിയത് റീല്‍സ് ഷൂട്ടിന്

Published on 26 October, 2026
 ചേരാനെല്ലൂര്‍ അപകടം: 17കാരന്‍ രാത്രി ബെന്‍സുമായി ഇറങ്ങിയത് റീല്‍സ് ഷൂട്ടിന്

 

കൊച്ചി: ചേരാനെല്ലൂരില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരന്‍ അര്‍ധരാത്രി വാഹനവുമായി ഇറങ്ങിയത് റീല്‍സ് ചിത്രീകരിക്കാനെന്ന് പോലീസ്. അപകടം സംഭവിക്കുന്നതിന് മുമ്പ് ഇയാള്‍ 104 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുന്ന ദൃശ്യം പൊലിസിനു ലഭിച്ചു.

ഇയാള്‍ സ്ഥിരമായി വാഹനം ഓടിക്കുന്നയാളാണെന്നും പൊലിസ് പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ജഡ്ജിയുടെ മകനായ 17കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ (55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക