Image

ഫ്ലോറിഡ വെടിവയ്പ്പിൽ 11 പേർക്കു പരുക്കേറ്റു, മൂന്നു പേർ ഗുരുതാരവസ്ഥയിൽ (പിപിഎം)

Published on 26 October, 2026
ഫ്ലോറിഡ വെടിവയ്പ്പിൽ 11 പേർക്കു പരുക്കേറ്റു, മൂന്നു പേർ ഗുരുതാരവസ്ഥയിൽ (പിപിഎം)

ഫ്ലോറിഡ തലഹാസിയിലെ എ&എം യൂണിവേഴ്സിറ്റിയുടെ ബ്രാഗ് സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച രാത്രി ഉണ്ടായ വെടിവയ്‌പിൽ ആറു കുട്ടികൾ ഉൾപ്പെടെ 11 പേർക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.

11 പേർക്കും വെടിയുണ്ട തറച്ച പരുക്കുണ്ടെന്നു ഔദ്യോഗിക അറിയിപ്പിൽ സിറ്റി അധികൃതർ പറഞ്ഞു. ആറു പേരെ ഞായറാഴ്ച്ച രാവിലെ വിട്ടയച്ചു.

പരുക്കേറ്റ ഒരു കുട്ടിയുടെ അമ്മൂമ്മയ്ക്കും പരുക്കുണ്ട്.

രാത്രി 8 മണിയോടെ പെറി, മനാറ്റി സ്ട്രീറ്റുകളുടെ ഇന്റർസെക്‌ഷനിലാണ് വെടിവയ്പുണ്ടായതെന്നു പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നേരത്തെ തർക്കവും ഏറ്റുമുട്ടലും ഉണ്ടായെന്നു പോലീസ് പറയുന്നുണ്ട്.

കറുത്ത വർഗക്കാർ കൂടുതലായി പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ ഒരാഴ്ചയായി നടന്നു വരുന്ന ഫുട്‍ബോൾ മത്സരങ്ങളുമായി തർക്കത്തിനു ബന്ധമുണ്ടോ എന്നു വ്യക്തമല്ല. ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.

11 injured in shooting at Florida university

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക