Image

ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

Published on 25 October, 2026
ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

കോവളം: ​ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി രാജമ്മ(75) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്നതിനിടെ ഒരു അടുപ്പിൽനിന്ന് ക‌ടലാസ് കഷ്ണം ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുമ്പോൾ രാജമ്മയുടെ വസ്ത്രത്തിനു തീപിടിക്കുകയായിരുന്നു. ​ ഗുരുതരമായി പൊള്ളലേറ്റ രാജമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബേൺ ഐസിയുവിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.

ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: അനിത, അനിൽകുമാർ(സിആർപിഎഫ്-സബ്ഇൻസ്പെക്ടർ- മണിപ്പുർ),അജിത( ഇഎസ്ഐ നഴ്സ്-ചാക്ക), മരുമക്കൾ: ശിവൻകുട്ടി(റിട്ട: എസ്ബിഐ), രഞ്ചിനി( സിആർപിഎഫ്.- സബ്ഇൻസ്പെക്ടർ-പളളിപ്പുറം),സുനി(പ്രവാസി). 

സംസ്കാരം വ്യാഴാഴ്ച നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക