Image

ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ മകനായ 17 കാരനെതിരേ നരഹത്യ കുറ്റം ചുമത്തി

Published on 25 October, 2026
ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ മകനായ 17 കാരനെതിരേ നരഹത്യ കുറ്റം ചുമത്തി

കൊച്ചി:ലൈസന്‍സില്ലാതെ കാര്‍ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ അപകട മരണത്തില്‍ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബിഎന്‍എസ് 281, 106 (1) വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്. പതിനേഴുകാരന് ജാമ്യം കിട്ടിയതോടെ ആഭ്യന്തര മന്ത്രി ഡിജിപിയെയും സിറ്റി പൊലീസ് കമ്മിഷണറെയും വിളിച്ച് അതൃപ്തി അറിയിച്ചു. ഇതോടെ, നരഹത്യാക്കുറ്റം കൂടി ചുമത്തുകയായിരുന്നു. ഇതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും. ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ്. ഇന്ന് പുലര്‍ച്ചെ 2.20നായിരുന്നു അപകടം.

ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷന്‍ ജാമ്യം നല്‍കി പ്രതിയെ വിട്ടയച്ച പൊലീസ് നടപടി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിയോജിപ്പ് അറിയിക്കുകയും ഡിജിപിക്ക് കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നടപടി.

ഞായറാഴ്ച പുലര്‍ച്ചെയാണ് ചേരാനല്ലൂരില്‍ വാഹനാപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണന്‍ എന്ന സ്‌കൂട്ടര്‍ യാത്രികനാണ് ബെന്‍സ് കാറിടിച്ച് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക