
വംശീയ വിദ്വേഷത്തിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാർഥിക്കു വോട്ട് ചെയ്തെന്നു പരസ്യമായി പറഞ്ഞു എന്നതിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ വലതുപക്ഷ മാധ്യമമായ ക്യാമ്പസ് റിഫോം തന്നെ പുറത്താക്കിയെന്നു ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി പത്രലേഖകൻ വസന്ത് ഭട്ട് (21) പറയുന്നു.
യൂണിവേഴ്സിറ്റി ഓഫ് ഹ്യുസ്റ്റൺ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ ഭട്ട് എക്‌സിൽ പറഞ്ഞു: "വോട്ട് ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം ഞാൻ എന്റെ മനഃസാക്ഷിക്കനുസരിച്ചു ഉപയോഗിച്ചു. ഇന്ത്യക്കാർക്കെതിരായ വംശീയ വിദ്വേഷത്തെ ഞാൻ എതിർക്കുന്നു. റിപ്പബ്ലിക്കൻ നിലപാട് അംഗീകരിക്കാൻ എനിക്കാവില്ല. അതു കൊണ്ട് ക്യാമ്പസ് റിഫോമിന്റെ ലേഖകൻ എന്ന സ്ഥാനത്തു നിന്ന് എന്നെ നീക്കി.
"അങ്ങിനെയൊരു നഷ്ടത്തിന്റെ പേരിൽ ഞാൻ എന്റെ വിശ്വാസങ്ങൾ ഉപേക്ഷിക്കയോ എന്റെ സമൂഹത്തെ കൈവിടുകയോ ചെയ്യില്ല."
ക്യാമ്പസ് റിഫോമിന്റെ ഓൺലൈൻ പ്രൊഫൈൽ പേജിൽ ഭട്ടിനെ സീനിയർ കറസ്‌പോണ്ടന്റ് എന്നു വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതു നീക്കം ചെയ്തതായാണ് കാണുന്നത്.
ടെക്സസിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ റിപ്പബ്ലിക്കൻ സ്വാധീനമുണ്ട് എന്നതു കണക്കിലെടുത്തു താൻ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി ജെയിംസ് തലറിക്കൊയ്ക്കു വോട്ട് ചെയ്തെന്നു ഭട്ട് വെളിപ്പെടുത്തിയിരുന്നു.
വലതുപക്ഷ പശ്ചാത്തലമുള്ള വ്യക്തിയാണ് ഭട്ട്. റിപ്പബ്ലിക്കൻ സെനറ്റർ റ്റെഡ് ക്രൂസിന്റെ കൂടെ ജോലി ചെയ്തിട്ടുള്ള അദ്ദേഹം സംസ്ഥാനത്തു ഏറ്റവുമധികം വലതുപക്ഷ യുവജനങ്ങൾ പങ്കെടുക്കുന്ന ടെക്സസ് യൂത്ത് സമ്മിറ്റിൽ അംഗവുമായിരുന്നു.
Indian American student says Campus Reform dropped him after anti-bigotry vote