Image

വെടിവയ്പ്പിന് പിന്നാലെ ഒൻപത് കോടി രൂപയ്ക്ക് ആഡംബര ഫ്ലാറ്റ് വിറ്റ് ടൈഗർ ഷ്രോഫ്

Published on 24 October, 2026
വെടിവയ്പ്പിന് പിന്നാലെ   ഒൻപത് കോടി രൂപയ്ക്ക് ആഡംബര ഫ്ലാറ്റ് വിറ്റ് ടൈഗർ ഷ്രോഫ്

മുംബൈയിലെ വെടിവയ്പ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നടൻ ടൈഗർ ഷ്രോഫ് വീട് മാറുന്നു. സംഭവത്തിന് ദിവസങ്ങൾക്കുശേഷം മുംബൈയിലെ ഖാർ വെസ്റ്റിലുള്ള തന്റെ ഫ്ലാറ്റ് ഒൻപത് കോടി രൂപയ്ക്ക് വിറ്റിരിക്കുകയാണ് താരം. ഏകദേശം എട്ടു വർഷം മുൻപ് 7.61 കോടി രൂപയ്ക്ക് വാങ്ങിയ അപ്പാർട്ട്മെന്റാണ് ഇപ്പോൾ വിറ്റത്. ഒക്ടോബർ 22നാണ് വിൽപന ഇടപാട് രജിസ്റ്റർ ചെയ്തത്.

റിയൽ എസ്റ്റേറ്റ് വിവരങ്ങൾ വിശകലനം ചെയ്യുന്ന സിആർഇ മാട്രിക്സ് പുറത്തുവിട്ട രജിസ്ട്രേഷൻ രേഖകൾ പ്രകാരം, റുസ്തംജി പാരമൗണ്ട് ഡി കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഒൻപതാം നിലയിലാണ് ഫ്ലാറ്റ്. 1,291.14 ചതുരശ്രയടി വിസ്തീർണമുള്ള അപ്പാർട്ട്മെന്റിനൊപ്പം 95.80 ചതുരശ്രയടി പ്രത്യേക സ്ഥലവും രണ്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. വിൽപനയ്ക്ക് 54 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടിയായി അടച്ചതായും രേഖകൾ വ്യക്തമാക്കുന്നു.

2018 ജൂലൈ 17ന് കീസ്‌റ്റോൺ റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് ടൈഗർ ഈ ഫ്ലാറ്റ് വാങ്ങിയത്. 2019 നവംബർ 30ന് കൈവശം ലഭിച്ചു. ഇപ്പോൾ ചതുരശ്രയടിക്ക് ഏകദേശം 64,891 രൂപ കണക്കാക്കിയാണ് വിൽപന നടന്നത്.ടി രൂപയ്ക്ക് വാങ്ങിയ അപ്പാർട്ട്മെന്റാണ് ഇപ്പോൾ വിറ്റത്. ഒക്ടോബർ 22നാണ് വിൽപന ഇടപാട് രജിസ്റ്റർ ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക