Image

നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ എംഎൽഎയെ ജനതാദൾ പുറത്താക്കി

Published on 24 October, 2026
നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ എംഎൽഎയെ  ജനതാദൾ പുറത്താക്കി

പറ്റ്ന: നിതീഷ് കുമാറിനു വേണ്ടി 9 പേരെ കൊന്നിട്ടുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തൽ നടത്തിയ ജനതാദൾ (യു) നേതാവും മൊകാമ എംഎൽഎയുമായ അനന്ത് കുമാർ സിങ്ങിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർ‌ട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ 6 വർഷത്തേക്കാണ് നടപടി. അനന്ദ് കുമാറിന്‍റെ ഭാര‍്യ നീലം ദേവിക്കെതിരേയും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്.

ബിഹാർ ലെജിസ്‌ലേറ്റിവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജെഡിയു സ്ഥാനാർഥി നീരജ് കുമാറിനെതിരേ പ്രചാരണം നടത്തുകയും ജന സുരാജ് സ്ഥാനാർഥി അനുജ് സിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. അനന്ത് സിങ്ങിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ‍്യനാക്കണമെന്ന് നിയമസഭാ സ്പീക്കർ പ്രേംകുമാറിനോട് പാർട്ടി ഔദ‍്യോഗികമായി ശുപാർശ ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക