Image

കത്തോലിക്കാ സഭയിൽ പുതിയതായി ആറു ധന്യർ കൂടി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ് Published on 24 October, 2026
കത്തോലിക്കാ സഭയിൽ പുതിയതായി ആറു ധന്യർ കൂടി

 

ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി, വിശുദ്ധരുടെ നാമകരണ കർമ്മങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ മർച്ചേല്ലോ സെമരാരോയ്ക്ക്, അനുവദിച്ച കൂടിക്കാഴ്ചാവേളയിൽ, പരിശുദ്ധ പിതാവ്, ലിയോ പതിനാലാമൻ പാപ്പാ, കത്തോലിക്കാ സഭയിൽ പുതിയതായി ആറു പേരെ കൂടി  ധന്യൻ പദവിയിലേക്ക് ഉയർത്തുവാനുള്ള ഡിക്രിക്ക് അംഗീകാരം നൽകി.

പെറുവിലെ ബൈബിൾ പ്രചാരണത്തിന്റെ തുടക്കക്കാരനായ, ജർമ്മൻ വംശജനായ  ഫ്രെഡറിക് കൈസർ ഡെപ്പൽ എന്ന മെത്രാനാണ് ധന്യൻ പദവിയിലേക്ക് ഉയർത്തപ്പെട്ടവരിൽ ഒരാൾ.  1993 സെപ്റ്റംബർ 26-ന് ലിമയിൽ വച്ച് അന്തരിച്ച അദ്ദേഹം, ആൻഡീസ് പർവ്വതനിരകളിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി 'സഹോദരിമാരുടെ സന്യാസിനി സമൂഹത്തിന്' രൂപം നൽകി.

വടക്കുകിഴക്കൻ ഇന്ത്യയിൽ ദീർഘകാലം മിഷനറിയായി സേവനമനുഷ്ഠിച്ച സാലേഷ്യൻ മെത്രാൻ ഓറെസ്റ്റെ മാരെംഗോ (Oreste Marengo), ദിബ്രൂഗഡ്, തേസ്പൂർ രൂപതകളുടെ മെത്രാനായും തുറാ രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു. കേരളത്തിൽ നിന്നുള്ള വൈദികരെയടക്കം പ്രോത്സാഹിപ്പിച്ച അദ്ദേഹം ഇന്ത്യ-പാകിസ്ഥാൻ യുദ്ധകാലത്ത് അഭയാർത്ഥികൾക്കായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഇടയനായിരുന്നു.

ഫോക്കോളാരെ പ്രസ്ഥാനത്തിലെ (Focolare Movement) പ്രമുഖ അംഗവും 'ലൂമിനോസ' എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുകയും ചെയ്ത അർജന്റീനിയൻ സന്യാസിനി  മാർഗരിറ്റത്ത  ബവോസി (Margarita Bavosi), മിലാൻ അതിരൂപതയിലെ ദരിദ്രർക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കുമായി സ്ഥാപനങ്ങൾ നിർമ്മിച്ച് സേവനം ചെയ്ത ഫാ. ദോമെനിക്കോ പോളിയാനി (Domenico Pogliani) എന്നിവരും ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ടവരാണ്.

വാർദ്ധക്യത്തിൽ  പ്രമേഹരോഗത്താൽ കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടിട്ടും "എനിക്ക് കാണാനോ കേൾക്കാനോ കഴിയില്ല, എങ്കിലും ഞാൻ വിശ്വസിക്കുന്നു" എന്ന് പ്രഖ്യാപിച്ച ഇറ്റലിയിലെ കാലാബ്രിയയിൽ നിന്നുള്ള വൈദികൻ അലെസ്സാൻഡ്രോ വിത്തെറ്റി (Alessandro Vitetti), പാദ്രെ പിയോയുടെ ആത്മീയ പുത്രനും കപ്പൂച്ചിൻ സന്യാസിയുമായ ബ്രദർ ദനിയേലെ എന്നിവരാണ് മറ്റ് രണ്ട് ധന്യർ.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-10-24 17:38:17
💥🔥അങ്ങനെ കത്തോലിക്കാ സഭ വളർന്നു പന്തലിക്കുകയാണ് ഗുയ്സ്‌, പന്തലിക്കുകയാണ്. ധന്യരും വിശുദ്ധരും ഇല്ലാതെ എന്തു കത്തോലിക്കാ സഭ???? ഇക്വ ഡോറിൽ ഇയ്യിടെ ഏശു തലയിൽ വീണു മരിച്ച ആ പുരോഹിതനെയും ഉടനേ വിശുദ്ധനായി വാഴിക്കും, രൂപക്കൂടും പണിയും. തേങ്ങാ തലയിൽ വീണു മനുഷ്യർ മരിച്ചെന്ന് കേട്ടിട്ടുണ്ട്. ഏ ശു തലയിൽ വീണു മരിക്കുന്നത് ലൈവ് ആയി കാണുന്നതു ആദ്യമായിട്ടാ.... 🤣 ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക