Image

മേട്ടുപ്പാളയം–ഊട്ടി റോഡിൽ മണ്ണിടിച്ചിൽ; പാലക്കാട്ട് നിന്ന് വിനോദയാത്ര പോയ 150 ലധികം വിദ്യാർഥികളെ രക്ഷപ്പെടുത്തി

Published on 24 October, 2026
മേട്ടുപ്പാളയം–ഊട്ടി റോഡിൽ മണ്ണിടിച്ചിൽ; പാലക്കാട്ട് നിന്ന് വിനോദയാത്ര പോയ   150 ലധികം വിദ്യാർഥികളെ രക്ഷപ്പെടുത്തി

കോയമ്പത്തൂർ; മേട്ടുപ്പാളയം–ഊട്ടി റോഡിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 150ലധികം സ്കൂൾ വിദ്യാർഥികളെ രക്ഷപ്പെടുത്തി. പാലക്കാട്ടു നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥികളുടെ ബസാണ് മണ്ണിടിച്ചിലിനെ തുടർന്ന് വഴിയിൽ കുടുങ്ങിയത്. 

മണ്ണിടിച്ചിലുണ്ടായ മേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ അഗ്നിരക്ഷാസേനാംഗങ്ങൾ കയർ ഉപയോഗിച്ചാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക