
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗ് തകർന്ന് വീണത് ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസം പിന്നിടുമ്പോഴാണ്. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷം നടന്ന സിംലീഗ് പൊളിഞ്ഞുവീഴൽ ഞെട്ടിക്കുന്നതാണ്. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആളുകള്‍ വെയ്റ്റ് ചെയ്യുന്ന സ്ഥലത്താണ് ഇന്നലെ രാത്രി സീലിംഗ് അടര്‍ന്നുവീണത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച അത്യാധുനിക കെട്ടിടത്തിലാണ് ഈ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഇതോടെ കെട്ടിടത്തിന്റെ ഗുണനിലവാരത്തേയും നിര്‍മ്മാണത്തേയും കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.