Image

ഡൽഹിയിൽ 12-ാം ക്ലാസ് വിദ്യാർഥിനി പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

Published on 24 October, 2026
ഡൽഹിയിൽ 12-ാം ക്ലാസ് വിദ്യാർഥിനി പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു

ഡൽഹി: സ്കൂളിൽ വെച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സ്വയം തീകൊളുത്തി മരിച്ചു. കൃഷ്ണ നഗറിലെ സർവോദയ കന്യാ വിദ്യാലയത്തിലാണ് പത്തൊൻപതുകാരിയായ വിദ്യാർഥിനി മരിച്ചത്. ശനിയാഴ്ച (ഒക്‌ടോബർ 24) ഉച്ചയോടെ സ്കൂൾ വളപ്പിലെ സുരക്ഷാ ജീവനക്കാരുടെ മുറിക്ക് പിന്നിലാണ് പെട്രോൾ ഒഴിച്ച് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പോലീസ് വിദ്യാർഥിനിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂന്ന് കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചില സംശയാസ്പദമായ വസ്തുക്കളും ബാഗിൽ ഉണ്ടായിരുന്നതായി അധ്യാപകർ വെളിപ്പെടുത്തി. പെൺകുട്ടിയുടെ പ്രണയബന്ധവുമായി ബന്ധപ്പെട്ട ചില സൂചനകളും അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.

 സന്തോഷത്തോടെയാണ് പെൺകുട്ടി വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയതെന്ന് സഹോദരി പറഞ്ഞു. ഉച്ചയ്ക്ക് 1:40-ഓടെയാണ് സ്കൂളിൽ നിന്ന് വിവരം അറിയിച്ചതെന്നും അവർ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തിവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക