Image

എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി

Published on 24 October, 2026
എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി നിലവിൽ മൂന്നു മാസം പൂർത്തിയായ സാഹചര്യത്തിലാണ് 120 ദിവസത്തേക്ക് കൂടി നടപടി നീട്ടിയത്. 

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് അട്ടിമറി നടന്നത്.

കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. എ.ഡി.ജി.പിയുടെ പൂർണ്ണ അറിവോടെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രധാന വെളിപ്പെടുത്തൽ. തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാരിന്റെ ഈ കടുത്ത നടപടി ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക