
കൊച്ചി: ദുബായിലേക്ക് പോകാന്‍ അനുമതി തേടി മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി. ദുബായിലെ ഒരു സ്ഥാപനത്തില്‍ ജോലിയുണ്ടെന്നും അവിടെ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് വിദേശയാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ മരവിപ്പിച്ചെങ്കിലും തച്ചങ്കരിക്ക് വിദേശയാത്രാവിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് തച്ചങ്കരിയുടെ നീക്കം. അദ്ദേഹത്തിന്റെ അപേക്ഷ ശനിയാഴ്ചതന്നെ കോടതി പരിഗണിക്കും.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സെപ്റ്റംബര്‍ 17-നാണ് കോട്ടയം വിജിലന്‍സ് കോടതി തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടര്‍ന്ന് തച്ചങ്കരിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഒരു മുന്‍ ഡി.ജി.പി. അഴിമതിക്കേസില്‍ ജയിലിലായത്. ഒരുമാസത്തോളം ശിക്ഷ അനുഭവിച്ച തച്ചങ്കരി, ഹൈക്കോടതി ശിക്ഷ മരവിപ്പച്ചതിന് പിന്നാലെയാണ് പുറത്തിറങ്ങിയത്.