Image

CSR ഫണ്ട് വാഗ്ദാനം; ഡോക്ടറുടെ 23.40 ലക്ഷം തട്ടി, സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 3 പേരുടെ പേരില്‍ കേസ്

Published on 24 October, 2026
 CSR ഫണ്ട് വാഗ്ദാനം; ഡോക്ടറുടെ 23.40 ലക്ഷം തട്ടി, സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 3 പേരുടെ പേരില്‍ കേസ്

കാക്കനാട്: ആശുപത്രി നിര്‍മാണത്തിന് സി.എസ്.ആര്‍. ഫണ്ട് ലഭ്യമാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്ന് 23.40 ലക്ഷം രൂപ തട്ടി. സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ പേരില്‍ തൃക്കാക്കര പോലീസ് കേസെടുത്തു. തൃക്കാക്കര സ്വദേശി പി.ജെ. ബെര്‍ളിന്‍, ഇലന്തൂര്‍ സ്വദേശി ചന്ദ്രബോസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

പത്തനംതിട്ട ആഴൂര്‍ സ്വദേശിനിയായ ഡോക്ടറുടെ പരാതിയിലാണ് പോലീസ് നടപടി. പത്തനംതിട്ടയില്‍ പുതിയ ആശുപത്രി ആരംഭിക്കുന്നതിനായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

പ്രോജക്ട് ഫീസ് ഇനത്തില്‍ 'ഹെല്‍പ് ഫൗണ്ടേഷന്‍' എന്ന എന്‍.ജി.ഒ.യുടെ അക്കൗണ്ടിലൂടെ പല ഘട്ടങ്ങളിലായാണ് 23,40,000 രൂപ പ്രതികള്‍ കൈപ്പറ്റിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഡോക്ടറുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് പണം കൈമാറിയത്.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ഫണ്ട് ലഭ്യമാക്കുകയോ മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല. തുടര്‍ന്നാണ് ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക