
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ എതിര്‍ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശനിയാഴ്ചയും തുടരും. കേസിലെ മൂന്നാം സാക്ഷിയെയാണ് പ്രതിഭാഗം ഇപ്പോള്‍ വിസ്തരിക്കുന്നത്.
സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് പ്രതികള്‍ക്കായി ഹാജരാകുന്നത്. പ്രതികളുടെ ഫോട്ടോകള്‍ അന്വേഷണത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞത് സാക്ഷി കോടതിയില്‍ പറഞ്ഞു. അഭിമന്യുവിനെയും തന്നെയും ആക്രമിച്ചവരെ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയിരുന്നു. പോലീസ് തനിക്ക് പ്രതികളെ കാണിച്ചുതരുകയായിരുന്നില്ലെന്ന് ഫോട്ടോകള്‍ പോലീസ് ഫോണില്‍ അയച്ചുനല്‍കിയെന്ന പ്രതിഭാഗത്തിന്റെ ചോദ്യം നിഷേധിച്ചുകൊണ്ട് സാക്ഷി പറഞ്ഞു.
അതേസമയം, പ്രതികളെ സംബന്ധിച്ച വിവരങ്ങളുമായി ഒരാള്‍ കഴിഞ്ഞദിവസം വട്ടവടയിലെ വീട്ടില്‍ ചെന്നതായി അഭിമന്യുവിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.