Image

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി പറയാനുള്ള തീയതി പ്രഖ്യാപിക്കുന്നത്

Published on 24 October, 2026
 അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി പറയാനുള്ള തീയതി പ്രഖ്യാപിക്കുന്നത്

 

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധിക്കേസില്‍ വിധി പറയാനുള്ള തീയതി പ്രഖ്യാപിക്കാനുള്ള കോടതിനടപടി മാറ്റിവെച്ചു. എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി 28-ന് കേസ് വീണ്ടും പരിഗണിക്കും.

സി.പി.എം. നേതാവ് പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് 2012 ഫെബ്രുവരി 20-ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂരിലെ എം.എസ്.എഫ്. പ്രവര്‍ത്തകനായിരുന്നു അരിയില്‍ ഷുക്കൂര്‍.

കേസില്‍ ആകെ 33 പ്രതികളും 82 സാക്ഷികളാണുള്ളത്. ഇതില്‍ രണ്ടുപ്രതികള്‍ വിചാരണയ്‌ടെ മരിച്ചു. സി.പി.എം. നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും കേസിലെ 32-ഉം 33-ഉം പ്രതികളാണ്. ഇരുവരുടെ പേരിലും കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് കൊലപാതക ഗൂഢാലോചന നടന്നതെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. പ്രതികളുടെ ഫോണ്‍ വിളികളും ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും കേസില്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്.

പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹര്‍ജികള്‍ കോടതി നേരത്തേ തള്ളിയിരുന്നു. ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക