Image

പീഡന പരാതികള്‍ രഹസ്യമായി പരിഹരിക്കാന്‍ സിപിഎം; ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു

Published on 24 October, 2026
 പീഡന പരാതികള്‍ രഹസ്യമായി പരിഹരിക്കാന്‍ സിപിഎം; ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: നേതാക്കള്‍ക്കെതിരായ പീഡന പരാതികള്‍ പാര്‍ട്ടി യോഗങ്ങളില്‍ ചര്‍ച്ച ചെയ്യാതെ ആഭ്യന്തര പരാതി പരിഹാര സമിതികളിലൂടെ കൈകാര്യം ചെയ്യാന്‍ സിപിഎം. ഇതിനായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളിലെ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റികള്‍ക്ക് പ്രവര്‍ത്തനരൂപരേഖ തയാറാക്കി.

പീഡന പരാതികള്‍ പരിശോധിച്ച് ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കേണ്ട ചുമതല ഐസിസികള്‍ക്കായിരിക്കും. സമിതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും പരാതികള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യില്ലെന്നും രൂപരേഖ വ്യക്തമാക്കുന്നു. സംസ്ഥാനതലത്തില്‍ ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ഐസിസികള്‍ നിലവില്‍ വരും.

നേതാക്കള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കേണ്ടത് തൊട്ടടുത്ത ഉപരിഘടകത്തിലെ ഐസിസിയായിരിക്കും. അന്വേഷണത്തിനുശേഷം സമിതി നല്‍കുന്ന കണ്ടെത്തലുകള്‍ ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളെ അറിയിക്കും. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഐസിസികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന നിര്‍ദേശം എം.എ.ബേബിയാണ് മുന്നോട്ടുവച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക