Image

ആലപ്പുഴ നൂറനാട് യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു

Published on 24 October, 2026
 ആലപ്പുഴ നൂറനാട് യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു

 

ആലപ്പുഴ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ നൂറനാട് ഇടക്കുന്നം നെല്ലുവിളയില്‍ ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജയകുമാരിയുടെ മകളുടെ ഭര്‍ത്താവ് ജോജി ജോസഫിനെതിരെ പൊലിസ് കേസെടുത്തു.

ജയകുമാരിയുടെ മകള്‍ അര്‍ച്ചനയുടെ ഭര്‍ത്താവാണ് ജോജി. അര്‍ച്ചനയെ ജോജി ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കുത്തേറ്റ ജയകുമാരിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയകുമാരിയുടെ ഭര്‍ത്താവ് ജയകുമാര്‍ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക