Image

പല്ല് മാറി പറിച്ചു; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ പരാതി

Published on 24 October, 2026
പല്ല് മാറി പറിച്ചു; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ പരാതി

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ല് പറിക്കുന്നതിനു പകരം ഡോക്ടര്‍ മറ്റൊരു പല്ലാണ് എടുത്തുമാറ്റിയതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ നാദാപുരം പൊലിസില്‍ പരാതി നല്‍കി.

പല്ല് പറിക്കുന്നതിനായി കുട്ടി അമ്മയോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കുശേഷം ഡോക്ടര്‍ ഒരു പല്ല് എടുത്തുമാറ്റുകയും വായില്‍ വെച്ച പഞ്ഞി പിന്നീട് നീക്കം ചെയ്താല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തി പഞ്ഞി നീക്കം ചെയ്തപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് പറിച്ചുമാറ്റിയതെന്ന് മനസിലായതെന്ന് കുടുംബം പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അന്വേഷിച്ചപ്പോള്‍ മറ്റേ പല്ലുകൂടി എടുത്തുതരാമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക