
കോട്ടയം: വൈക്കത്തുനിന്നും പാലാ ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി മതിലിലിടിച്ചു. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. മുന്നിലിരുന്ന യാത്രക്കാര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
റോംഗ് സൈഡില്‍ വന്ന മിനി ട്രക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിമാറ്റിയതിനെ തുടര്‍ന്നാണ് ബസ് മതിലിലിടിച്ചത്. പരിക്കേറ്റവരെ മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരില്‍ ഏറെയും സ്ത്രീകളായിരുന്നു. ബസിന്റെ മുന്‍ഭാഗത്ത് ഇരുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളായ യാത്രക്കാര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്.