Image

ന്യൂയോര്‍ക്ക് സിറ്റി പ്ലാനിംഗ് കമ്മീഷനിലേക്ക് മീനാക്ഷി ശ്രീനിവാസനെ മംദാനി നാമനിര്‍ദ്ദേശം ചെയ്തു

പി പി ചെറിയാന്‍ Published on 23 October, 2026
ന്യൂയോര്‍ക്ക് സിറ്റി പ്ലാനിംഗ് കമ്മീഷനിലേക്ക് മീനാക്ഷി ശ്രീനിവാസനെ മംദാനി നാമനിര്‍ദ്ദേശം ചെയ്തു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി പ്ലാനിംഗ് കമ്മീഷന്‍ അംഗമായി മുതിര്‍ന്ന നഗരാസൂത്രകയും അഡ്മിനിസ്‌ട്രേറ്റീവ് ലീഡറുമായ മീനാക്ഷി ശ്രീനിവാസനെ മേയര്‍ സോഹ്‌റാന്‍ ക്വാമി മംദാനി നാമനിര്‍ദ്ദേശം ചെയ്തു. ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ മുനിസിപ്പല്‍ സര്‍വീസ് പരിചയസമ്പത്തുള്ള വ്യക്തിയാണ് മീനാക്ഷി.

ലാന്‍ഡ്മാര്‍ക്‌സ് പ്രിസര്‍വേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് അപ്പീല്‍സ്  ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പ്രമുഖ പദവികള്‍ അവര്‍ ഇതിനുമുമ്പ് വഹിച്ചിട്ടുണ്ട്. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയില്‍ നിന്നാണ് അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

നഗരത്തിലെ ഭവന നിര്‍മ്മാണം, ലാന്‍ഡ് യൂസ്, സാമ്പത്തിക വികസനം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് നാല് വിദഗ്ധരെക്കൂടി കമ്മീഷനിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ നാമനിര്‍ദ്ദേശങ്ങള്‍ക്ക് പ്രമുഖ സിവില് സംഘടനകളുടെ ശക്തമായ പിന്തുണയുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക