
ഒക്ലഹോമ(എഡ്മണ്ട്,): ഓണ്‍ലൈന്‍ വഴി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ 61 കാരനായ എഡ്മണ്ട് സ്വദേശി അറസ്റ്റില്‍. ലാറി റോണ്‍ നോര്‍ത്കട്ട് എന്നയാളാണ് ഒക്ടോബര്‍ 21 ചൊവ്വാഴ്ച അറസ്റ്റിലായത്.
എഡ്മണ്ട് പോലീസിന്റെ ഇന്റര്‍നെറ്റ് ക്രൈംസ് എഗെയ്ന്‍സ്റ്റ് ചില്‍ഡ്രന്‍ (ICAC) ടാസ്‌ക് ഫോഴ്‌സാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് സംസ്ഥാനത്തെ ഒരു നിയമപാലക ഏജന്‍സിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു.
14 വയസ്സുള്ള പെണ്‍കുട്ടിയാണെന്ന് കരുതി പ്രതി ലാറി റോണ്‍ നോര്‍ത്കട്ട് ഓണ്‍ലൈന്‍ വഴി അശ്ലീലച്ചുവയോടെയും ലൈംഗിക ഉദ്ദേശ്യത്തോടെയും കുട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് കേസ്. പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ഉദ്ദേശ്യത്തോടെ ആശയവിനിമയം നടത്തിയ കുറ്റമാണ് ഇയാള്‍ക്കമേല്‍ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ തെളിവുകളും ഒക്ലഹോമ കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസിന്റെ പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.