Image

ഹാരിസ് കൗണ്ടിയില്‍ റെക്കോര്‍ഡ് ഏര്‍ലി വോട്ടിംഗ്; സെനറ്റ് പോരാട്ടം കനക്കുന്നു

പി പി ചെറിയാന്‍ Published on 23 October, 2026
ഹാരിസ് കൗണ്ടിയില്‍ റെക്കോര്‍ഡ് ഏര്‍ലി വോട്ടിംഗ്; സെനറ്റ് പോരാട്ടം കനക്കുന്നു

ഹൂസ്റ്റണ്‍ : ഹാരിസ്  കൗണ്ടിയില്‍ മുന്‍കൂര്‍ വോട്ടിംഗില്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് ദിവസത്തിന് മുന്നേ തന്നെ ഇവിടെ കുറഞ്ഞത് 3,62,534 പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഡാളസ് കൗണ്ടിയില്‍ ഇത് ഏകദേശം 1,99,000 ആണ്.

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജെയിംസ് തലാറിക്കോയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കെന്‍ പാക്സ്റ്റനും തമ്മിലുള്ള സെനറ്റ് പോരാട്ടമാണ് വോട്ടര്‍മാരെ പെട്ടെന്ന് തന്നെ പോളിംഗ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്ന് റൈസ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ വിലയിരുത്തുന്നു. നിലവില്‍ ഡെമോക്രാറ്റുകളാണ് കൂടുതല്‍ മുന്‍കൂര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ സൂചനയായി കാണാനാകില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സ്വതന്ത്ര വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഡെമോക്രാറ്റുകള്‍ നീങ്ങുന്നത്. അതേസമയം, വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ദിവസം വരെ കാത്തിരിക്കരുതെന്നും മുന്‍കൂര്‍ വോട്ട് ചെയ്യണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ശക്തമായ പ്രചാരണം നടത്തുണ്ട്. വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഹാരിസ് കൗണ്ടിയില്‍ 75 പോളിംഗ് കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക