Image

മലബാര്‍ ഗോള്‍ഡിന്റെ കോഴിക്കോട്ടെ ആഭരണനിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടിത്തം

Published on 23 October, 2026
 മലബാര്‍ ഗോള്‍ഡിന്റെ കോഴിക്കോട്ടെ ആഭരണനിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടിത്തം


കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ഓര്‍നമെന്റ് ബോക്സ് നിര്‍മാണ കേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.വിവരമറിഞ്ഞയുടന്‍ കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.  മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. വൈദ്യുത ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക