Image

ഗ്യാനേഷ് കുമാറിനെതിരെ ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും

Published on 23 October, 2026
 ഗ്യാനേഷ് കുമാറിനെതിരെ ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും

 

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. വിജിലന്‍സ് അന്വേഷണത്തിന് പുറമെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നീക്കം നടത്തുന്നത്. കേസില്‍ പുതിയ തെളിവുകള്‍ തേടാനാണ് നീക്കം. മലേഷ്യന്‍ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും.

മലേഷ്യയില്‍ പോയി ലീയുടെ ബന്ധുക്കളെ കാണാനും ശ്രമം നടത്തും. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുന്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ പരിശോധിച്ച എസ് പിമാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക