
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നുള്ള അറിയിപ്പ്.
കാലാവസ്ഥ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം നേരിട്ട സാങ്കേതിക തടസങ്ങളാലാണ് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മാറ്റിവച്ചത്. അതേസമയം വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.