Image

നിയുക്ത കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാഥുര്‍ തലസ്ഥാനത്തെത്തി; ഇന്ന് ചുമതലയേല്‍ക്കും

Published on 23 October, 2026
 നിയുക്ത കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാഥുര്‍ തലസ്ഥാനത്തെത്തി; ഇന്ന് ചുമതലയേല്‍ക്കും

 

തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാഥുര്‍ തലസ്ഥാനത്തെത്തി. സ്‌നേഹവും സൗഹാര്‍ദവും നിറഞ്ഞ ഈ മണ്ണില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നുവെന്ന് ഓംപ്രകാശ് മാഥുര്‍ ആദ്യ പ്രതികരണം നടത്തി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നിയുക്ത ഗവര്‍ണറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മേയര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു. കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓംപ്രകാശ് മാഥുര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് ഉച്ചയ്ക്ക് 12നും 12.30നും ഇടയില്‍ ലോക്ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.


നിലവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിനെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്നാണ് സിക്കിം ഗവര്‍ണറായിരുന്ന ഓംപ്രകാശ് മാഥുറിനെ കേരള ഗവര്‍ണറായി നിയമിച്ചത്. രാജസ്ഥാനിലെ പാലി സ്വദേശിയാണ് ഓം പ്രകാശ്. 1972ല്‍ ആര്‍എസ്എസ് പ്രചാരകനായി പൊതുരംഗത്ത് പ്രവേശിച്ച ഓംപ്രകാശ് മാഥുര്‍, ബിജെപി സംസ്ഥാന അധ്യക്ഷനായും രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക