
ഒറ്റപ്പാലം: അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കടമ്പൂര്‍ മാണിക്കംപാറയിലുണ്ടായ സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജനകി (60), മകന്‍ ഷാജേഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ച്ചില്ലുകളും തകര്‍ന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലിസ് പറഞ്ഞു. പരിക്കേറ്റ ജനകിയെയും ഷാജേഷിനെയും ഉടന്‍തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പടക്കങ്ങള്‍ അനധികൃതമായി സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്‌ഫോടനത്തിന്റെ സാഹചര്യങ്ങളും പരിശോധിച്ചുവരികയാണ്