
ഫ്‌ലോറിഡ: നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഫ്‌ലോറിഡയില്‍ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി. വില്യം റീവ്‌സ് ആണ് ഫ്‌ലോറിഡ സ്റ്റേറ്റ് പ്രിസണില്‍ വെച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മരുന്നുകള്‍ അടങ്ങിയ മാരക കുത്തിവെപ്പ് നല്‍കിയാണ് ഒക്ടോബര് 20 ചൊവാഴ്ച വധശിക്ഷ നടപ്പിലാക്കിയത്.
1986 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ത്യന്‍ റിവര്‍ കൗണ്ടി ഡെപ്യൂട്ടി ഷെരീഫ് റിച്ചാര്‍ഡ് റാസ്‌കോസ്‌കിയെ വില്യം റീവ്‌സ് വെടിവെച്ചു കൊല്ലുകയായിരുന്നു. 911 നമ്പറിലേക്ക് റീവ്‌സ് വിളിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു ഡെപ്യൂട്ടി.
തടസ്സവാദങ്ങളും അപ്പീലുകളും കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയത്. തനിക്ക് അവസാനമായി ഒന്നും പറയാനില്ലെന്ന് റീവ്‌സ് വ്യക്തമാക്കിയിരുന്നു.
വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റീവ്‌സ് കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ബാധിതനായിരുന്നുവെന്നും, യുദ്ധവീരനെന്ന പരിഗണന നല്‍കി വധശിക്ഷ ഒഴിവാക്കണമെന്നും അഭിഭാഷകരും മുന്‍ സൈനികരും അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ ഇത് തള്ളിക്കളഞ്ഞു.
ഈ വര്‍ഷം ഫ്‌ലോറിഡയില്‍ നടപ്പിലാക്കുന്ന 18-ാമത്തെ വധശിക്ഷയാണിത്. 2025-ല്‍ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ട് 19 വധശിക്ഷകള്‍ നടപ്പിലാക്കിയ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, ഇത്തവണയും വധശിക്ഷകള്‍ അതിവേഗം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് ഈ വേഗതയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. നവംബര്‍ 5-ന് മറ്റൊരു വധശിക്ഷകൂടി നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.