Image

പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയ ദാതാക്കള്‍ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്

പി പി ചെറിയാന്‍ Published on 22 October, 2026
പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയ ദാതാക്കള്‍ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ : 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയ ദാതാക്കള്‍ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നല്‍കിയതായി ഫെഡറല്‍ കാമ്പയിന്‍ ഫിനാന്‍സ് രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ പൊതുവെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമ്പോഴാണ് ഈ പ്രവണത. എഫ്.ഇ.സി (FEC) ഫയലിംഗുകള്‍ പ്രകാരം, പ്രധാനപ്പെട്ട 11 ദാതാക്കളില്‍ നിന്ന് റിപ്പബ്ലിക്കന്‍ ഗ്രൂപ്പുകള്‍ക്ക് 1.08 കോടി ഡോളറും ഡെമോക്രാറ്റുകള്‍ക്ക് 33 ലക്ഷം ഡോളറുമാണ് ലഭിച്ചത്. ട്രംപിന്റെ 'മാഗ ഇങ്ക്' സൂപ്പര്‍ പാക്കിന് മാത്രം ആശ ജഡേജ മോട്വാനി, കൃഷ്ണ ത്രിപുരനേനി, അഞ്ജനി സിന്‍ഹ എന്നിവരിലൂടെ 71 ലക്ഷം ഡോളര്‍ ലഭിച്ചു.

അതേസമയം, പ്രമുഖ വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്ലയാണ് ഡെമോക്രാറ്റുകളെ സഹായിക്കുന്നതില്‍ മുന്‍പില്‍; അദ്ദേഹം സെനറ്റ് മെജോറിറ്റി പാക്കിന് ഏകദേശം 21 ലക്ഷം ഡോളറോളം സംഭാവന നല്‍കിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക