Image

സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു

Published on 22 October, 2026
 സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു

 

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഡ്രോണ്‍ അവശിഷ്ടം വീണ് രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു. ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍കാരനും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

സൗദി അരാംകോയുടെ തെക്കുകിഴക്കന്‍ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഈ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോണ്‍ അവശിഷ്ടം വീണ് ഒരു വാഹനത്തിനു തീപിടിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

സൗദിയില്‍ ഹൂത്തി ആക്രമണം തുടരുന്നതിനിടെ എംബസി ജീവനക്കാരോട് രാജ്യംവിടാന്‍ യുഎസ് നിര്‍ദേശിച്ചു. അത്യാവശ്യ ജോലികളില്‍ അല്ലാത്ത യുഎസ് സര്‍ക്കാര്‍ ജീവനക്കാരും കുടുംബാംഗങ്ങളും സൗദി വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക