Image

മെസിയുടെ പേരിലെ തട്ടിപ്പ്: കേസെടുക്കാനുള്ള അനുമതി ഫയലില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല

Published on 22 October, 2026
 മെസിയുടെ പേരിലെ തട്ടിപ്പ്: കേസെടുക്കാനുള്ള അനുമതി ഫയലില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തില്ല

 

തിരുവനന്തപുരം: മെസിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്നു പറഞ്ഞു നടത്തിയ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി തേടി നല്‍കിയ ഫയലില്‍ ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കര്‍ തീരുമാനമെടുത്തില്ല.

മുന്‍മന്ത്രി അബ്ദുറഹ്മാനെതിരേ പ്രോസിക്യൂഷന്‍ അനുമതി ഫയലില്‍ പുതിയ ഗവര്‍ണറാകും തീരുമാനമെടുക്കുക. തമിഴ്‌നാട് ഗവര്‍ണറായി മാറ്റിനിയമിച്ച ആര്‍.വി. അര്‍ലേക്കര്‍ ഇന്ന് കേരളം വിടും. സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ഇന്നു ഉച്ചയ്ക്കു നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ അടക്കം ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ മന്ത്രി വി. അബ്ദുറഹ്മാനെതിരേ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച ഫയല്‍ ലോക്ഭവന്റെ പരിഗണനയ്ക്കു വിട്ടത്. മുന്‍മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക