Image

കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണു

Published on 22 October, 2026
 കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണു

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടുമായിരിക്കും. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടുത്ത നാല് ദിവസം 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
ബിലാസ്പൂര്‍ - തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. ട്രാക്കിലെ മണ്ണ് നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ പുരോഗമിക്കുകയാണ്.

വഴിയില്‍ പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകള്‍

താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍
മധുര- പുനലൂര്‍ എക്സ്പ്രസ്
താംബരം- തിരുവനന്തപുരം സെന്‍ട്രല്‍ അമൃത് ഭാരത് എക്സ്പ്രസ്

പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍

കന്യാകുമാരി- മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്
നാഗര്‍കോവില്‍ ജങ്ഷന്‍- പുനലൂര്‍ പാസഞ്ചര്‍
തിരുവനന്തപുരം നോര്‍ത്ത്- നാഗര്‍കോവില്‍ ജങ്ഷന്‍ പാസഞ്ചര്‍
പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍
തിരുവനന്തപുരം സെന്‍ട്രല്‍- താംബരം എക്സ്പ്രസ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക