Image

കൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തു

Published on 22 October, 2026
 കൈക്കൂലി കേസ്; വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തു

 

കോട്ടയം: കൈക്കൂലി കേസില്‍ വൈക്കം സി ഐ ഷമീര്‍ ഖാനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. സസ്പെന്‍ഡ് ചെയ്യാനുള്ള ഐജിയുടെ ഉത്തരവ് ജില്ലാ പൊലീസ് മേധാവി വൈക്കം ഡിവൈഎസ്പിക്ക് കൈമാറി. കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിഐക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സിഐ ഷമീര്‍ ഗൂഗിള്‍ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. അസം സ്വദേശിയായ ജോഗട്ട് ഗൊഗോയ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് ഏകദേശം 2,28,000 രൂപ കൈക്കൂലി വാങ്ങിയെടുത്തതായാണ് കണ്ടെത്തിയത്. സിഐയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കണ്ടെത്തിയിരുന്നു.

സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ് ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന. നേരിട്ടും യുപിഐ ട്രാന്‍സാക്ഷന്‍ വഴിയും പണം വാങ്ങിയെന്നായിരുന്നു പരാതി ലഭിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക