Image

ഗർബ നൃത്തത്തിൽ ചുവടു വച്ചു നവരാത്രി ആഘോഷങ്ങളിൽ മാംദാനി പങ്കെടുത്തു (പിപിഎം)

Published on 22 October, 2026
 ഗർബ നൃത്തത്തിൽ ചുവടു വച്ചു നവരാത്രി ആഘോഷങ്ങളിൽ മാംദാനി പങ്കെടുത്തു (പിപിഎം)

ന്യൂ യോർക്കിലെ നവരാത്രി ആഘോഷങ്ങളിൽ മേയർ സോഹ്രാൻ മാംദാനി പങ്കെടുത്തു. ചൊവാഴ്ച്ച സൗത്ത് ഏഷ്യൻ സമൂഹത്തോടൊപ്പം ഇന്ത്യക്കാരൻ ഗർബ നൃത്തത്തിൽ ചേരുകയും ക്ഷേത്രം സന്ദർശിക്കയും ചെയ്തു.

കറുത്ത സൂട്ടിനു മേൽ ദുപ്പട്ട ധരിച്ച മാംദാനി ഗുജറാത്തി നാടൻ സംഗീതത്തിനൊപ്പം ചുവടു വയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ക്ഷേത്രത്തിൽ മാംദാനി പുരോഹിതന്റെ ആശിർവാദം സ്വീകരിച്ചു.

സൗത്ത് ഏഷ്യൻ പ്രവാസി സമൂഹത്തിനു മാംദാനി സോഷ്യൽ മീഡിയയിൽ അഭിവാദ്യം അർപ്പിച്ചു. ദുർഗ പൂജ, ദസറ, നവരാത്രി എന്നിങ്ങനെയുള്ള ഉത്സവങ്ങൾ അദ്ദേഹം പരാമർശിച്ചു.

മുസ്‌ലിമായ മഹ്‌മൂദ്‌ മാംദാനിയുടെയും ഹിന്ദുവായ മീര നയ്യാരുടെയും പുത്രനായ മാംദാനി നഗരത്തിൽ സൗത്ത് ഏഷ്യൻ സാംസ്‌കാരിക പരിപാടികളിൽ പതിവായി പങ്കെടുക്കാറുണ്ട്. ദീപാവലി, രക്ഷാ ബന്ധൻ എന്നിവയ്‌ക്കെല്ലാം അദ്ദേഹം ഉണ്ടായിരുന്നു. മുസ്‌ലിം-ഹിന്ദു പൈതൃകങ്ങൾ തന്നെ വ്യക്തിത്വത്തിൽ സ്വാധീനം ചെലുത്തിയെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Mamdani attends Navrathri celebration 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക