
മോസ്‌കോ ; റഷ്യയില്‍ നാല് വര്‍ഷത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പൗരന്‍ സ്റ്റീഫന്‍ ഹബ്ബാര്‍ഡ് (74) മോചിതനായി. തന്റെ നേരിട്ടുള്ള അഭ്യര്‍ത്ഥന പരിഗണിച്ചാണ് പുടിന്‍ ഹബ്ബാര്‍ഡിനെ മോചിപ്പിച്ചതെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘ട്രൂത്ത് സോഷ്യല്‍’ വഴി വ്യക്തമാക്കി. റഷ്യയ്ക്കെതിരെ ചുമത്താനിരുന്ന പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ വൈറ്റ് ഹൗസ് മാറ്റിവെച്ചതിന് പിന്നാലെയാണ് ഈ നിര്‍ണായക നയതന്ത്ര വിജയം.
സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വെച്ച് യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മോചനവാര്‍ത്ത ഔദ്യോഗികമായി പുറത്തുവന്നത്.