
ന്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പീപ്പിൾ എഗെയ്ന്‍സ്റ്റ് എസ്ഐആര്‍.
ഒക്റ്റോബർ 23 വെള്ളിയാഴ്ച ട്രേഡ് യൂണിയനുകൾ, വിദ്യാർഥികൾ, കർഷക സംഘടനകൾ, ന്യൂനപക്ഷ സംഘടനകൾ അടക്കമുള്ളവരെ ഏകോപിപ്പിച്ചുകൊണ്ടാണ് പീപ്പിൾ എഗെയ്ന്‍സ്റ്റ് എസ്ഐആര്‍ എന്ന നൂറിലേറെ സംഘടനകളുടെ കൂട്ടായ്മ മാർച്ച് സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഭരണഘടനാപരമായ പദവിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തിപരമായ താത്പര്യങ്ങൾക്കായി ഉപയോഗിക്കാൻ തെരഞ്ഞെടുത്തുവെന്നാണ് ഇവർ ആരോപിക്കുന്നത്.
സ്വീകരിക്കുകയും ചെയ്യുക, എസ്ഐആർ നടപടി റദ്ദാക്കുക, നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ പുനസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് നിയമപരമായ സംരക്ഷണം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മിഷണേഴ്സ് ആക്റ്റ് 2023 റദ്ദാക്കുക, സുതാര്യമായ നടപടിക്രമങ്ങളിലൂടെ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുക, ബാലറ്റ് പേപ്പർ വോട്ടെടുപ്പ് തിരികെകൊണ്ടുവരണം എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.
ഒക്റ്റോബർ 14ന് ചേർന്ന സംയുക്ത യോഗത്തിന് ശേഷമാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചതെന്ന് സംഘാടകർ അറിയിച്ചു. തങ്ങൾക്ക് പിന്തുണ നൽകണമെന്ന് പീപ്പിൾ എഗെയ്ന്‍സ്റ്റ് എസ്ഐആര്‍ ഇന്ത്യാസഖ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.