
ആൻസ് ഗ്രൂപ്പ് പാലാ മുരിക്കുംപുഴയിൽ ആരംഭിച്ച ആൻസ് സിഗ്നേച്ചർ ബിസ്ട്രോയുടെ ഉദ്ഘാടനം ആൻസ് ഗ്രൂപ്പ് സാരഥി അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ആൻസ് ഗ്രൂപ്പ് ഡയറക്ടന്മാരായ ജോസഫ് തോമസ്, അനിൽ ജോസഫ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ആർക്കിടെക്റ്റ് രാജ്വിൻ ചാണ്ടി, ഡോ പി എസ് ജോൺ, തോമസ് മൈക്കിൾ പഞ്ഞിക്കുന്നേൽ, ഡോ ആൻ മരിയ ജോൺ, ആൻസ് ഗ്രൂപ്പ് മാനേജർ സജി ജോസഫ് തുടങ്ങിയവർ സമീപം.
പാലാ: ലോകവിഭവങ്ങളുടെ രുചിവൈവിധ്യവുമായി ആൻസ് സിഗ്നേച്ചർ ബിസ്ട്രോ പാലാ മുരിക്കുംപുഴയിൽ പ്രവർത്തനമാരംഭിച്ചു. ആൻസ് ഗ്രൂപ്പ് സാരഥി അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡോ പി എസ് ജോൺ ആദ്യവിൽപ്പന നിർവ്വഹിച്ചു. ആൻസ് ഗ്രൂപ്പ് ഡയറക്ടന്മാരായ ജോസഫ് തോമസ്, അനിൽ ജോസഫ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ആർക്കിടെക്റ്റ് രാജ്വിൻ ചാണ്ടി, തോമസ് മൈക്കിൾ പഞ്ഞിക്കുന്നേൽ, ഡോ ആൻ മരിയ ജോൺ, ആൻസ് ഗ്രൂപ്പ് മാനേജർ സജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
കോണ്ടിനെന്റൽ, പാൻ ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ, ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. പ്രശസ്ത പാചക വിദഗ്ധ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ആൻസ് ഗ്രൂപ്പിന്റെ പാലായിലെ ഏറ്റവും പുതിയ സംരംഭമാണ് ആൻസ് സിഗ്നേച്ചർ ബിസ്ട്രോ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചിവൈവിധ്യങ്ങൾ ഒരു കുടക്കീഴിൽ ആസ്വദിക്കാനുള്ള സൗകര്യമാണ് ബിസ്ട്രോ ഒരുക്കുന്നത്. നാലായിരം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള വിശാലമായ ഡൈനിംഗ് ഏരിയയാണ് സ്ഥാപനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ബിസ്ട്രോയോടനുബന്ധിച്ച് ആൻസ് ബേക്കറിയുടെ ഔട്ട്ലെറ്റും പ്രവർത്തിക്കുന്നുണ്ട്.
പാലാ - പൊൻകുന്നം റോഡിൽ മുരിക്കുംപുഴ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിന് എതിർവശത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വൈവിധ്യമാർന്ന അന്താരാഷ്ട്ര വിഭവങ്ങൾക്കും വ്യത്യസ്തമായ ഭക്ഷണാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന പുതിയ സംരംഭം ഭക്ഷണപ്രിയർക്ക് വേറിട്ട അനുഭവമാകുമെന്നാണ് പ്രതീക്ഷ.