Image

രാമായണം ചലച്ചിത്രം ഹിന്ദു പണ്ഡിതന്മാർ കണ്ട ശേഷം റിലീസ് ചെയ്യണമെന്നു രാജൻ സെഡ് (പിപിഎം)

Published on 21 October, 2026
രാമായണം ചലച്ചിത്രം ഹിന്ദു പണ്ഡിതന്മാർ കണ്ട ശേഷം റിലീസ് ചെയ്യണമെന്നു രാജൻ സെഡ് (പിപിഎം)

നിതീഷ് തിവാരി സംവിധാനം ചെയ്ത 'Ramayana: Rise of a Legend' എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസ്  ചെയ്യുന്നതിനു മുൻപ് ലോകമൊട്ടാകെയുള്ള ഹൈന്ദവ പണ്ഡിതന്മാർക്കു കാണാൻ അവസരം ഒരുക്കണമെന്ന് യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റും മതാചാര്യനുമായ രാജൻ സെഡ് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ ഉള്ളടക്കം കൃത്യമാണെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നവംബർ 5നാണു ചിത്രം റിലീസ് ചെയ്യുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതാദേവിയായും വേഷമിടുന്ന ചിത്രം റെക്കോർഡ് സൃഷ്ടിക്കുന്ന ബജറ്റിലാണ് നിർമിച്ചിട്ടുള്ളത്. അത്യാധുനിക സാങ്കേതിക മികവ് ഇതു വരെ കാണാത്ത ദൃശ്യ ഭംഗി പരിചിതമായ കഥയ്ക്കു നൽകുമെന്നു നിർമാതാക്കൾ പറയുന്നു.

പവിത്രമായ രാമായണം കാലത്തേ അതിജീവിച്ച ആധ്യാത്മിക ചൈതന്യത്തിന്റെ ഉറവിടമാണെന്നു സെഡ് പ്രസ്താവനയിൽ പറഞ്ഞു. ഹിന്ദു മതത്തിലെ ഏറ്റവും അഗാധമായ ആധ്യാത്മിക രചനയാണത്. നേരത്തേ കൂട്ടി ഹൈന്ദവ പണ്ഡിതന്മാർക്കു കാണാൻ അവസരം ഒരുക്കിയാൽ ചലച്ചിത്ര വ്യാഖ്യാനത്തിൽ കൃത്യത പാലിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്താം.

Hindus seek pre-screening of 'Ramayana' for Hindu scholars 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക