Image

ഇന്ത്യയിലെ സമരങ്ങൾ ആഭ്യന്തര കാര്യമെന്നു റുബിയോ, അവയെപ്പറ്റി അഭിപ്രായം പറയില്ല (പിപിഎം)

Published on 21 October, 2026
ഇന്ത്യയിലെ സമരങ്ങൾ ആഭ്യന്തര കാര്യമെന്നു റുബിയോ, അവയെപ്പറ്റി അഭിപ്രായം പറയില്ല (പിപിഎം)

ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ രാജ്യത്തിൻറെ ആഭ്യന്തര കാര്യമാണെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ ബുധനാഴ്ച്ച മുംബൈയിൽ പറഞ്ഞു. ഇക്കാര്യത്തിൽ യുഎൻ വിദഗ്ദ്ധർ പറഞ്ഞ അഭിപ്രായങ്ങൾ പരസ്പര വിരുദ്ധമാണ്.

"ഇതൊരു ജനാധിപത്യ രാജ്യമാണ്," റുബിയോ പറഞ്ഞു. "ഇവിടെ തിരഞ്ഞെടുപ്പുണ്ട്, ഇവിടത്തെ ആഭ്യന്തര കാര്യങ്ങളിൽ ഞാൻ അഭിപ്രായം പറയില്ല. യുഎസിൽ ഞങ്ങൾക്ക് എല്ലാ ദിവസവും പ്രതിഷേധ പ്രകടനങ്ങളുണ്ട്."

സമരങ്ങളെ  ആദരവോടെ കാണണമെന്നു യുഎൻ വിദഗ്ധർ ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സമരങ്ങളെ നേരിടുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവരുത്.

ഇന്ത്യ നിയമാധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ഊർജസ്വലമായ ജനാധിപത്യമാണെന്നു ഇന്ത്യ നേരത്തെ യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞിരുന്നു.

Protests India's domestic political matter: Rubio

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക