Image

ഈ ഉത്സവകാലത്ത് കുടുംബത്തോടൊപ്പം അൽപസമയം ചെലവിടൂ: സിജെപി വളണ്ടിയർമാരോട് അഭിജിത് ദീപ്കെ

Published on 20 October, 2026
ഈ ഉത്സവകാലത്ത്  കുടുംബത്തോടൊപ്പം അൽപസമയം ചെലവിടൂ: സിജെപി വളണ്ടിയർമാരോട് അഭിജിത് ദീപ്കെ

ന്യൂഡൽഹി: ദീപാവലി , ഹോളി ഉത്സവകാലത്ത് കുടുംബത്തോടൊപ്പം അൽപസമയം ചെലവിടാൻ ശ്രമിക്കണമെന്ന് അനുയായികളോട് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കേ. വരാനിരിക്കുന്ന ഉൽസവ ദിനങ്ങളിൽ സി ജെ പി പ്രവർത്തകർ തങ്ങളുടെ കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നത് അവരുടെ ആശങ്കകൾ കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുമെന്നും അതിനാൽ അവർക്കൊപ്പം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റുകളും അതിക്രമങ്ങളും നേരിടേണ്ടി വന്നാലും പ്രകോപനങ്ങൾക്കോ വെറുപ്പിനോ വഴിപ്പെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "നാം എന്താണോ വെറുക്കുന്നത്, അതായി നമ്മൾ മാറരുത്" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പ്രസ്ഥാനം സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും അഹിംസയുടെയും മാർഗ്ഗത്തിൽ തന്നെ തുടർന്നും മുന്നോട്ട് പോകുമെന്ന് അദ്ദേഹം 'എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.

സിജെപിയുടെ സഹനേതാക്കളായ സൗരവ് ദാസ് , അശുതോഷ് റാങ്ക എന്നിവരെ സഹോദരങ്ങളെന്നാണ് ദിപ്കേ വിശേഷിപ്പിച്ചത്. ജന്തർ മന്ദിറിലെ പ്രതിഷേധത്തെത്തുടർന്ന് കസ്റ്റഡിയിലായ ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 21 വരെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി നീട്ടിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെയും ബിആർ അംബേദ്കറുടെയും ആശയങ്ങളെ വിടാതെ മുറുകെ പിടിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രസ്ഥാനത്തിന്റെ വികാരങ്ങളും കരുണയും ബലഹീനതയല്ല, മറിച്ച് ഏറ്റവും വലിയ ശക്തിയാണെന്നും ദിപ്കേ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക