Image

രാജകുടുംബവുമായി ഒത്തുചേരാന്‍ ആഗ്രഹിക്കുന്നു, അനുരഞ്ജനത്തിന് താല്പര്യം പ്രകടിപ്പിച്ച് ഹാരി രാജകുമാരന്‍

Published on 20 October, 2026
രാജകുടുംബവുമായി ഒത്തുചേരാന്‍ ആഗ്രഹിക്കുന്നു, അനുരഞ്ജനത്തിന് താല്പര്യം പ്രകടിപ്പിച്ച്  ഹാരി രാജകുമാരന്‍

ബ്രിട്ടന്‍: യുകെയിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ രാജകുടുംബവുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി ഹാരി രാജകുമാരന്‍. ന്യൂയോര്‍ക്കില്‍ ജി ക്യു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജകുടുംബവുമായുള്ള അനുരഞ്ജനത്തിനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. ചിലര്‍ ഈ നീക്കം വിജയിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും എനിക്ക് അതില്‍ വിജയിക്കണമെന്നും ഹാരി പറഞ്ഞു. ലോകത്ത് മറ്റ് നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അനുരഞ്ജനമാണ്. അതാണ് പ്രധാനം എന്നും ഹാരി വെളിപ്പെടുത്തി.

'കഴിഞ്ഞുപോയ കാര്യങ്ങള്‍ മറന്ന് മുന്നോട്ടുപോകണമെന്നും പഴയ കാര്യങ്ങളോടുള്ള കാഴ്ചപ്പാടും മനോഭാവവും മാറ്റാന്‍ എല്ലാവരും ശ്രമിക്കണം. മുറിവുകളുടെ പാടുകള്‍ എന്നെന്നേക്കുമായി നിലനില്‍ക്കാമെങ്കിലും അവയെ എങ്ങനെ സമീപിക്കുന്നു എന്നത് പ്രധാനമാണ്.' ഹാരി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഹാരിയും ഭാര്യ മേഗനും അമേരിക്ക വിട്ട് യുകെയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ആദ്യമായി ഇരുവരും ഒരുമിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തത്. 2020ല്‍ രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകള്‍ ഉപേക്ഷിച്ച് ഇരുവരും അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. അന്ന് രാജകുടുംബവുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുകളുണ്ടായിരുന്നു.

 ഹാരിയുടെ ഓര്‍മക്കുറിപ്പില്‍ കുടുംബത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും സഹോദരന്‍ വില്യമുമായുള്ള അകല്‍ച്ചയും വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ യുകെയില്‍ കുടുംബത്തിനൊപ്പമാണെങ്കിലും വില്യമുമായുള്ള അടുപ്പം മെച്ചപ്പെട്ടതായുള്ള സൂചനകളൊന്നുമില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക